Sunday, November 1, 2009

കേരള ഇൻസൈഡ് പുതിയ രൂപത്തിൽ

പ്രിയ സുഹൃത്തുക്കളെ,
കേരള ഇൻസൈഡ് ബ്ലോഗ്ഗ് അഗ്രിഗേറ്റർ വളരെ ലളിതമായ രൂപത്തിൽ നിങൾക്കുമുന്നിൽ അവതരിപ്പിക്കുകയാണ്.
നിങൾക്കു ഇഷ്ടപെടും എന്നു വിശ്വസിക്കട്ടെ..
ഇനി കേരള ഇൻസൈഡ് അഗ്രിഗേറ്ററിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം
1.ഇതിൽ വായനക്കാ‍ർക്ക് സ്വയം പുതിയ പോസ്റ്റുകൾ കാണാൻ ഓരോ വിഭാഗത്തിന്റെയും നേരെ ഉള്ള അപ്ഡേറ്റ് ലിങ്ക് ക്ലിക്ക് ചെയ്താൽ മാത്രം മതി പുതിയ പോസ്റ്റുകൾ നിങൾക്കു മുന്നിൽ തെളിയും

2.പരസയ്ത്തിനും പ്രചാരണത്തിനും വേണ്ടി മാത്രമായി ഉള്ള ബ്ലോഗ്ഗുകൾ ഇതിൽ ഫിൽറ്റർ ചെയ്തിരിക്കുന്നു അതു മൂലം വായനക്കാർക്ക് മൂല്യമുള്ള പോസ്റ്റുകൾ എളുപ്പത്തിൽ കണ്ടുപിടിക്കാനും വായിക്കാനും സാധിക്കും

3.നിങൾക്ക് ഒരു പോസ്റ്റ് ഇഷ്ടപെട്ടാൽ ആ പോസ്റ്റ് "നിങൾ തിരെഞെടുത്ത പോസ്റ്റുകൾ" എന്ന വിഭാഗത്തിലേക്ക് മാറ്റാൻ വെറും ഒരു ബട്ടൻ ക്ലിക്കു ചെയ്താൽ മാത്രം മതി (add to favourite butten). അങിനെ നല്ല പോസ്റ്റുകളുടെ മാത്രം ഒരു ശേഖരം ഉണ്ടാക്കുന്നതിലേക്ക് നിങൾക്കും നിങളുടെ സംഭാവന നൽകാൻ കഴിയും.

4.കൂടുതൽ വിഭാഗങളിൽ പെടുന്ന പോസ്റ്റുകൾ കാണാനായി വിപുലമായ ഒരു തിരയൽ ഡാറ്റാ ബേസ് ഒരുക്കിയിരിക്കുന്നു. വിഷ്യം സേർച്ച് ബോക്സിൽ റ്റൈപ്പ് ചെയ്ത് സേർച്ച് ബട്ടണ ക്ലിക്ക് ചെയ്താൽ ആവിഷയത്തെ കുറിച്ചൂള്ള പോസ്റ്റുകൾ കാണാൻ സാധിക്കും


ഇനി ഈ വെബ്സൈറ്റിനെ കുറിച്ചുള്ള അഭിപ്രായങളും സംശയങളും , നിർദ്ദേശങളും ഈ പോസ്റ്റിൽ കമ്മന്റ്സ് ആയി ചേർക്കണം എന്ന് അപേക്ഷിക്കുന്നു

കേരള ഇൻസൈഡ് സന്ദർശിക്കാന ഇവിടെ ക്ലിക്ക് ചെയ്യുക www.keralainside.net